CMDRF

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ മുംബൈ ക്ലബ്ബിൽനിന്ന് പുറത്താക്കി

ഞായറാഴ്ച നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ജെമീമയുടെ അംഗത്വം റദ്ദാക്കിയത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ മുംബൈ ക്ലബ്ബിൽനിന്ന് പുറത്താക്കി
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ മുംബൈ ക്ലബ്ബിൽനിന്ന് പുറത്താക്കി

ന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ഇന്ത്യ ബാറ്റർ ജെമീമ റോഡ്രിഗസിനെ മുംബൈ ഖാർ ജിംഖാന ക്ലബിൽ നിന്ന് പുറത്താക്കി. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരിവര്‍ത്തനത്തിനായി ക്ലബ് അം​ഗത്വം ദുരുപയോ​ഗം ചെയ്തു എന്നാരോപിച്ചാണ് നടപടി. 2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബിൽ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.

ജെമിമയുടെ പിതാവിൻ്റെ സമീപകാല പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ക്ലബ് ഭരണസമിതി നടപടിയെടുക്കാൻ നിർബന്ധിതരായത്. ദുർബല വിഭാ​ഗത്തെ പരിവർത്തനം ചെയ്യുക ലക്ഷ്യമിട്ട് മതപരമായ പരിപാടികൾ സംഘടിപ്പിക്കാൻ ഇവാൻ റോഡ്രിഗസ് ക്ലബ്ബ് പരിസരം ഉപയോഗിച്ചതിനേത്തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Also Read: ടീമിൽ നിന്ന് പുറത്ത്; നന്ദി അറിയിച്ച് പൃഥ്വി ഷാ

ഇതിനെ ചില അം​ഗങ്ങൾ എതിർത്തിരുന്നു. ഞായറാഴ്ച നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ജെമീമയുടെ അംഗത്വം റദ്ദാക്കിയത്. 2024 ഒക്‌ടോബർ 20-ന് നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ പാസാക്കിയ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് ജെമീമ റോഡ്രിഗസിന് നൽകിയ ഓണററി അംഗത്വം

റദ്ദാക്കിയതെന്ന് ഖാർ ജിംഖാന പ്രസിഡൻ്റ് വിവേക് ​​ദേവ്‌നാനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റ് പരിശീലകൻ കൂടിയായ ജെമീമയുടെ പിതാവ് ഒന്നര വർഷത്തോളം പ്രസിഡൻഷ്യൽ ഹാൾ ഉപയോഗിച്ച് ഒരു സംഘടനയുടെ ഭാഗമായി മുപ്പത്തിയഞ്ചോളം പരിപാടികൾ നടത്തിയെന്ന് മറ്റൊരു ക്ലബ് ഭാരവാഹി ആരോപിച്ചു.

Top