മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രത്തിൽ നിന്ന് സഹായം ഉറപ്പുനൽകി മോദി

മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രത്തിൽ നിന്ന് സഹായം ഉറപ്പുനൽകി മോദി
മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രത്തിൽ നിന്ന് സഹായം ഉറപ്പുനൽകി മോദി

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യർഥിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.

മേഖലയി​ലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സുരക്ഷാ ഏജൻസികളെ ഏകോപിപ്പിക്കാനും കൺട്രോൾ റൂം സ്ഥാപിക്കാനും അദ്ദേഹം കലടക്ടറുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏത് സഹായത്തിനും ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

മേപ്പാടി മുണ്ടക്കൈയിലാണ് വൻ ഉരുൾപൊട്ടൽ സംഭവിച്ചത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല.‌ നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നയിക്കുന്നത്.

Top