മുറ കണ്ട് കണ്ണീരണിഞ്ഞ് യുവാവ്; 21-ാം വയസിൽ ഞാൻ കണ്ട മികച്ച സിനിമ

ഇരുപത്തി ഒന്നാം വയസിൽ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് മുറ

മുറ കണ്ട് കണ്ണീരണിഞ്ഞ് യുവാവ്; 21-ാം വയസിൽ ഞാൻ കണ്ട മികച്ച സിനിമ
മുറ കണ്ട് കണ്ണീരണിഞ്ഞ് യുവാവ്; 21-ാം വയസിൽ ഞാൻ കണ്ട മികച്ച സിനിമ

സിനിമകളുടെ പ്രേക്ഷക-നിരൂപണം ഒരു ട്രൻഡായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അഭിപ്രായ സ്വാതന്ത്രത്തെ മുനിർത്തി പ്രേക്ഷക-നിരൂപണങ്ങൾ നടത്തുമ്പോൾ ചിലപ്പോൾ അത് ചിത്രത്തെ വലിച്ചുകീറാനും അല്ലെങ്കിൽ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടാനും കാരണമാകുന്നു. അത്തരത്തിൽ പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിക്കൊണ്ട് “മുറ” തിയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തിയറ്റർ വിസിറ്റ് നടത്തുന്നതിനിടയിൽ വികാരനിർഭരമായ നിമിഷങ്ങള്‍ അരങ്ങേറിയതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടികൊണ്ടിരിക്കുന്നത്.

ALSO READ:ഈ സംഗീത സംവിധായകനാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗായകൻ

ഇന്നലെ രാത്രി കൊച്ചിയിലെ തിയറ്ററിൽ വെച്ച് ഒരു യുവാവ് വളരെ വികാരഭരിതനായി രം​ഗത്ത് എത്തി. ഷോ കഴിഞ്ഞപ്പോൾ താരങ്ങളെ വാരിപ്പുണർന്ന് സിനിമ ഇഷ്ടപെട്ട ആരാധകൻ പറഞ്ഞത് ‘ഇരുപത്തി ഒന്നാം വയസിൽ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് മുറ’ എന്നാണ്. താരങ്ങളെയും സംവിധായകനെയും പെട്ടെന്ന് നേരിൽ കണ്ടപ്പോൾ പ്രേക്ഷകൻ പൊട്ടി കരഞ്ഞു കൊണ്ടാണ് അഭിപ്രായം പറഞ്ഞത്.

സുരേഷ് ബാബു രചന നിർവഹിച്ച മുറയുടെ സംവിധാനം ചെയ്തത് മുസ്‌തഫയാണ്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ മുറയിൽ കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരും മാറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി.

Top