CMDRF

റാപ്പ് സോങ്ങുമായി ‘മുറ’ ടീം, ടൈറ്റില്‍ ട്രാക്ക് പ്രേക്ഷകരിലെത്തിച്ച് അനിരുദ്ധ്

'അടുത്തോട്ടടുക്കണ്ട' എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തില്‍ മാസ്സ് ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയും യുവതാരങ്ങളെയും ആരാധകർക്ക് കാണാം.

റാപ്പ് സോങ്ങുമായി ‘മുറ’ ടീം, ടൈറ്റില്‍ ട്രാക്ക് പ്രേക്ഷകരിലെത്തിച്ച് അനിരുദ്ധ്
റാപ്പ് സോങ്ങുമായി ‘മുറ’ ടീം, ടൈറ്റില്‍ ട്രാക്ക് പ്രേക്ഷകരിലെത്തിച്ച് അനിരുദ്ധ്

പ്രേക്ഷക ശ്രദ്ധ നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന മുറയുടെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടു. ഇന്ത്യന്‍ സിനിമയ്ക്ക് ഹിറ്റ് പാട്ടുകള്‍ നല്‍കി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അനിരുദ്ധ് രവിചന്ദറാണ് തന്റെ ഒഫീഷ്യല്‍ പേജിലൂടെ ഗാനം പുറത്തുവിട്ടത്. ‘അടുത്തോട്ടടുക്കണ്ട’ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തില്‍ മാസ്സ് ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയും യുവതാരങ്ങളെയും ആരാധകർക്ക് കാണാം.

ക്രിസ്റ്റി ജോബിയാണ് പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റാപ്പിന്റെ രചനയും ആലാപനവും റൈക്കോ ആണ്. അതേസമയം ഒക്ടോബര്‍ 18ന് മുറ തിയറ്ററുകളിലെത്തും.

Also Read: സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി അഞ്ജലി അമീര്‍

കലിപ്പൻ വേഷത്തിൽ സുരാജ്, ആകാംക്ഷയിൽ ആരാധകർ

ACTOR SURAJ VENJARAMOOD IN MOVIE ‘MURA’

പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലും കൂടാതെ ക്രാഷ് കോഴ്സ് വെബ്‌സീരിസിലും തന്റെ മികവാർന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു ഇപ്പോൾ മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്.

Also Read: സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ചിത്രം “പടക്കളം” അപ്‌ഡേറ്റുകൾ

ചിത്രത്തിന്റെ നിർമ്മാണം റിയ ഷിബു, എച്ച്ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പിആർഒ പ്രതീഷ് ശേഖർ.

Top