വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ പ്രണവിന്റെ ലുക്കിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിനീത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമായാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒരുങ്ങുന്നത്.
‘ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ ജുബ്ബ ഇട്ട് കണ്ടിട്ടുള്ള ഒരാള്‍ മുരളിച്ചേട്ടനാണ്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിന്റെ സമയത്ത് റെയ്ബാന്‍ ഹോട്ടലില്‍ നമ്മള്‍ താമസിക്കുമ്പോള്‍ ദൂരെ നിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടന്‍. ജുബ്ബയും മുണ്ടും തോള്‍സഞ്ചിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്റെ മനസില്‍ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റില്‍ ആടിപ്പോവുന്ന ഒരു മനുഷ്യന്‍. എന്നിട്ട് കമലദളത്തില്‍ ലാല്‍ അങ്കിള്‍ ഇട്ടിട്ടുള്ള മാലയുണ്ടല്ലോ. അതുപോലെ ഒന്ന് കൊടുക്കാന്‍ പറ്റുമോ എന്ന് കോസ്റ്റ്യൂം ഡിസൈനറോട് ഞാന്‍ ചോദിച്ചു. മുരളിച്ചേട്ടന്റെ പേര് തന്നെയാണ് അപ്പുവിന് ഇട്ടിട്ടുള്ളത്. മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേര്’, വിനീത് പറയുന്നു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്.
മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.