CMDRF

കോതമംഗലത്തെ കൊലപാതകം; അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

കോതമംഗലത്തെ കൊലപാതകം; അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍
കോതമംഗലത്തെ കൊലപാതകം; അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍


കൊച്ചി: കോതമംഗലം വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്.
ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് നിഗമനം. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്.
വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. തെളിവ് നശിപ്പിക്കാന്‍ മഞ്ഞള്‍പൊടി വിതറിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. റബ്ബര്‍ത്തോട്ടത്തിനു നടുവിലെ വീട്ടില്‍ സാറാമ്മയും മകനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്.

ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണവുമുണ്ട്. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും നാല് വളകളും നഷ്ടമായിട്ടുണ്ട്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. ഡൈനിങ് ടേബിളിന്റെ കസേര മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Top