റെയില്‍വേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം, ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും: സിപിഎം

റെയില്‍വേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം, ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും: സിപിഎം
റെയില്‍വേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം, ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും: സിപിഎം

തിരുവനന്തപുരം: റെയില്‍വേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം. ഏത് ദന്തഗോപുരത്തിലാണെങ്കിലും പൊലീസ് നടപടി തുടങ്ങിയാല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി തിരുവനന്തപുരത്ത് പറഞ്ഞു. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി. തൈക്കാടുള്ള ഡിവിഷണല്‍ മാനേജറുടെ ഓഫീസിലേക്കാണ് സിപിഎം മാര്‍ച്ച് നടത്തിയത്.

അതേസമയം, ജോയിയുടെ അമ്മക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നല്‍കുക. ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും അറിയിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി സര്‍ക്കാര്‍ അനുമതിയോടെ വീട് നിര്‍മ്മിക്കുമെന്ന് മേയര്‍ അറിയിച്ചു.

Top