CMDRF

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് സുഹൃത്ത് ഒറ്റക്കെന്ന് പൊലീസ്

വീട്ടില്‍ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് സുഹൃത്ത് ഒറ്റക്കെന്ന് പൊലീസ്
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് സുഹൃത്ത് ഒറ്റക്കെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിന്റെ അമ്മയായ ആശ മനോജിന്റെ ആണ്‍ സുഹൃത്തായ രതീഷ് ഒറ്റയ്ക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീട്ടില്‍ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയില്‍ നിന്നത് രതീഷ് ആയിരുന്നു. ഭര്‍ത്താവ് എന്ന പേരിലാണ് ആശയ്‌ക്കൊപ്പം നിന്നത്. ഓഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിടുന്നത്. ആശയാണ് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയില്‍ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.

Top