CMDRF

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധവുമായി ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധവുമായി ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍
വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധവുമായി ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലൈംഗികാതിക്രമത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റെസിഡന്റ് ഡോക്ടര്‍മാര്‍. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡോക്ടര്‍മാര്‍ അത്യാഹിത, അടിയന്തര ഡ്യൂട്ടി ഒഴികെയുള്ളവ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. ഒപി, വാര്‍ഡ് അടക്കമുള്ള വിഭാഗങ്ങള്‍ ഇതില്‍ പെടും.

ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ ധര്‍ണ്ണയെന്ന് ഡോക്ടര്‍ അസോസിയേഷന്‍ പറഞ്ഞു. നാളെ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള കേരളത്തിലെ ഒരേ ഒരു മെഡിക്കല്‍ സ്ഥാപനമാണ് ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. നൂറ്റിപത്ത് ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവരുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം.

Top