വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതികരണവുമായി രാഷ്ട്രപതി

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതികരണവുമായി രാഷ്ട്രപതി
വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതികരണവുമായി രാഷ്ട്രപതി

ഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് ആശംസ പങ്കുവെച്ചതിനൊപ്പമായിരുന്നു രാഷ്ട്രപതി കൊല്‍ക്കൊത്തയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികരണവും നടത്തിയത്.

സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും വികാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉത്സവം, എല്ലാ സഹോദരിമാരോടും പെണ്‍മക്കളോടും വാത്സല്യവും ആദരവും വളര്‍ത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ദിവസം നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷയും ബഹുമാനവും ഉറപ്പാക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി പ്രതികരിച്ചു.

Top