വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തില്‍ സൗരവ് ഗാംഗുലി പങ്കെടുത്തേക്കും

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തില്‍ സൗരവ് ഗാംഗുലി പങ്കെടുത്തേക്കും
വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തില്‍ സൗരവ് ഗാംഗുലി പങ്കെടുത്തേക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്‌സിലെ പ്രൊഫൈല്‍ പിക്ചര്‍ സൗരവ് ഗാംഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. ഭാര്യ ഡോണയ്‌ക്കൊപ്പമാകും ഗാംഗുലി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത കൊലപാതകത്തെ ഒറ്റത്തവണ സംഭവിക്കുന്നതെന്ന നിലയില്‍ ?ഗാം?ഗുലി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ എങ്ങനെയാണ് വിലയിരുത്തപ്പെട്ടത് എന്നറിയില്ല. മുമ്പ് പറഞ്ഞത് പോലെ സംഭവിച്ചത് അതിക്രൂരമായ കൊലപാതകമാണ്. ഇപ്പോള്‍ വിഷയം സിബിഐ അന്വേഷിച്ചുവരികയാണ്. സംഭവിച്ച കുറ്റകൃത്യം ലജ്ജാകരമാണ്’, മുന്‍ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി പറഞ്ഞു. പ്രതിയെ കണ്ടെത്തിയാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കത്തക്ക വിധം ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top