CMDRF

മർഡർ ഓഫ് ഗേൾസ് ; ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം

മർഡർ ഓഫ് ഗേൾസ് ; ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം
മർഡർ ഓഫ് ഗേൾസ് ; ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം

ലണ്ടൻ: സൗത്ത്‌പോർട്ടിലെ ഒരു ഹോളിഡേ ക്ലബിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം പൊട്ടിപുറപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സണ്ടർലാൻഡിൽ ആരംഭിച്ച അക്രമം പിന്നീട് ഹൾ, ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, സ്റ്റോക്ക്-ഓൺ-ട്രെന്റ്, നോട്ടിങ്ഹാം, ബ്രിസ്റ്റോൾ, തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ചു. അതേസമയം പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും പൊതുസ്വത്തുകൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടായി. സംഭവത്തിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു.

അരങ്ങേറിയ അക്രമ സംഭവങ്ങളെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കലാപത്തിന് സാഹചര്യം ഒരുക്കിയതായി സംശയിക്കുന്നു. അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാർമർ മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി.

Top