തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണ് മ്യൂറിൻ ടൈഫസ്. ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്.
രോഗി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നത് ആശ്വാസകരമാണ്.