മസ്കറ്റ്: മഴ ശക്തിയാർജിക്കുന്നതോടെ മസ്കറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവും അവധി നൽകിയിരുന്നു.
മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം ക്ലാസുകൾ ഓൺലൈനായി നടത്താമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.