CMDRF

നഗരത്തെ വെള്ളപൂശാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി

നഗരത്തെ വെള്ളപൂശാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി
നഗരത്തെ വെള്ളപൂശാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: നഗരത്തെ വെള്ളപൂശാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി. നഗരത്തിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വെള്ളയോ സമാനമായ കളറുകളോ നല്‍കണമെന്നാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. നഗര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസ്‌കത്ത് നിവാസികളോട് മുനിസിപ്പാലിറ്റി കളര്‍ കോഡ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

പുറം ഭിത്തികളിലും വേലികളിലും ഇനി പെയിന്റടിക്കുമ്പോള്‍ വെള്ളയോ അതുമായി സാമ്യമായ ഷേഡുകളോ ഉപയോഗിക്കണമെന്നാണ് അഭ്യര്‍ഥന. ദുക്മ് സിറ്റിയുടെ വാസ്തുവിദ്യ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇളം നിറത്തിലുള്ള ലൈറ്റ് കളറുകള്‍ നല്‍കുന്നതാണ് ഉചിതമെന്നും ഇവ കെട്ടിടത്തിനകത്ത് ചൂട് കുറക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

Top