മെക്സിക്കോ സിറ്റിയിലെ തന്നെ ഒരു സ്വകാര്യ മ്യൂസിയവും ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനവുമാണ് മ്യൂസിയോ സൗമയ. ലെബനീസ്-മെക്സിക്കൻ ശതകോടീശ്വരനായ കാർലോസ് സ്ലിം ഹെലുവിന്റെ ഭാര്യയും 1999ൽ അന്തരിച്ച സൗമയ ഡോമിറ്റിന്റെ പേരിലുമാണ് ഇന്ന് മ്യൂസിയം അറിയപ്പെടുന്നത്. 15–ാം നൂറ്റാണ്ട് മുതൽ 20–ാം നൂറ്റാണ്ട് വരെ ഉണ്ടായിരുന്ന, 66,000ലധികം സൃഷ്ടികളും ശിൽപങ്ങളുമുള്ള ഈ മ്യൂസിയം, അതിന്റെ രൂപ ഭംഗി കൊണ്ടു തന്നെ വളരെ പ്രസിദ്ധമാണ്.
1994ൽ തുറന്ന മ്യൂസിയ സൗമയയുടെ യഥാർത്ഥ കെട്ടിടം ഇന്നത്തെ മെക്സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള പ്ലാസ ലോറെറ്റോയിലാണ്. എന്നാൽ പുതിയ കെട്ടിടം, ന്യൂവോ പോളാൻകോ ജില്ലയിലെ പ്ലാസ കാർസോയിലെ കാർലോസ് സ്ലിം ഹെലുവിന്റെ മരുമകൻ, മെക്സിക്കൻ ആർക്കിടെക്റ്റ് ഫെർണാണ്ടോ റൊമേറോയാണ് രൂപകല്പന ചെയ്തത്. 2011ൽ ഇത് തുറന്ന് പ്രവർത്തിച്ചു. പ്ലാസ കാർസോയിലെ ഈ കെട്ടിടമാണ് സൂര്യപ്രകാശത്താൽ പ്രകാശിക്കുന്ന മാസ്മരിക രൂപം കൊണ്ട് ഇപ്പോളും ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഷഡ്ഭുജാകൃതിയിലുള്ള 16,000 മിറർഡ്-സ്റ്റീൽ ടൈൽ ഉപയോഗിച്ചാണ് കെട്ടിടം അലങ്കരിച്ചിരിക്കുന്നത് എന്നത് പ്രകാശവും ദൃശ്യങ്ങളും പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ള രൂപകൽപ്പനയോട് കൂടിയാണ്. 151 അടി ഉയരമുള്ള കെട്ടിടത്തിൽ ആറ് നിലകളാണുള്ളത്. കെട്ടിടത്തിന്റെ ആകൃതി കാരണം, ഓരോ നിലകൾക്കും അതിന്റേതായ ഓരോ പ്രത്യേക ഫ്ലോർ പ്ലാനുണ്ട്.
അതേസമയം വലിയ വെളുത്ത ഗാലറിയിലേക്ക് തുറക്കുന്ന ഇടുങ്ങിയ പ്രവേശന കവാടമാണ് മ്യൂസിയത്തിനുള്ളത്. ആർട്ട് ഗാലറികൾക്ക് പുറമേ, ആ കെട്ടിടത്തിൽ ഒരു ലൈബ്രറി,ഒരു റസ്റ്റോറന്റ്, ഒരു മൾട്ടി പർപ്പസ് പബ്ലിക് ലോഞ്ച്, ഓഫീസുകൾ, ഒരു ഗിഫ്റ്റ് ഷോപ്പ്, കൂടാതെ 350 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഉൾപ്പെടുന്നുണ്ട്.