‘മഷ്റൂം’ അഥവാ ‘കൂൺ ഇഷ്ടമില്ലാത്തവരുണ്ടോ, ചില്ലി മഷ്റൂം, മഷ്റൂം സൂപ്പ്, മഷ്റൂം നൂഡിൽസ് തുടങ്ങി ഒരുപാടുണ്ട് കൂൺ വിഭവങ്ങൾ. കൂണിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കൂണ്‍ പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് കഴിവുണ്ട്. കൂടാതെ ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്. പൊട്ടാസ്യത്താൽ സമ്പന്നമായ കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര,നാരുകൾ എന്നിവയടങ്ങിയ കൂണിൽ കൊളസ്ട്രോൾ ഇല്ല. കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍ സമ്പന്നമായ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകളും പ്രീബയോട്ടിക് ഗുണങ്ങളും അടങ്ങിയ കൂണ്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൊളസ്ട്രോളിനു പകരം കൂണിലുള്ളത് എർഗോസ്റ്റീറോളാണ്. ഇത് ശരീരത്തിൽ വൈറ്റമിൻ ഡി ആയി രൂപാന്തരപ്പെടുന്നു. സാധാരണ ഒരു ഭക്ഷണത്തിൽനിന്നും കിട്ടാത്തതാണ് വൈറ്റമിൻ ഡി. ആരോഗ്യദായകമായ ബി കോംപ്ലക്സ് വൈറ്റമിനുകളാൽ സമ്പന്നമാണ് കൂണ്. നൂറു ഗ്രാം കൂൺ കഴിക്കുമ്പോൾ ഒരു ദിവസം ശരീരത്തിനു വേണ്ട വൈറ്റമിൻ ബി 1 അഥവാ തയാമിൻ ലഭ്യമാകുന്നു. കൂണിലെ ധാതുലവണങ്ങളുടെ അളവു പരിശോധിച്ചാൽ, സോഡിയം കുറഞ്ഞും പൊട്ടാസിയം ഏറിയും കാണാം. ഇത് ഹൃദ്രോഗികൾക്ക് ഗുണകരമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ കൂണിനെ ചേർക്കാവുന്നതാണ്. കൂണിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ സമൃദ്ധമായുള്ളതിനാൽ എയ്ഡ്സിന്റെ മരുന്നുകളിൽ മൈറ്റേക്ക് എന്ന കൂണിന്റെ സത്ത് ചേരുവയാണ്. നാരുകളിൽ പ്രധാനിയായ ലിഗ്നിൽ കാൻസർ കോശങ്ങളെ ആഗിരണം ചെയ്ത് അവയെ നിർവീര്യമാക്കുന്നുവെന്നും ഗവേഷകർ പറയുന്നു. കൂണിലെ എർഗോതിയോണീൻ എന്ന ആന്റി ഓക്സിഡന്റ് കാൻസർ തടയുന്നു.