ട്രംപ് ഭരണത്തിൽ മസ്കിനും, വിവേക് രാമസ്വാമിക്കും ചുമതല

കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞത്

ട്രംപ് ഭരണത്തിൽ മസ്കിനും, വിവേക് രാമസ്വാമിക്കും ചുമതല
ട്രംപ് ഭരണത്തിൽ മസ്കിനും, വിവേക് രാമസ്വാമിക്കും ചുമതല

വാഷിങ്ടൻ: കാബിനറ്റ് പ്രഖ്യാപിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും , ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും കാബിനറ്റിൽ നിർണായക ചുമതലകൾ വഹിക്കും. പ്രസ്താവനയിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി രൂപീകരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് ഇരുവർക്കും നൽകുക.

കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞത്. മസ്‌കും വിവേകും ചേര്‍ന്ന് തന്റെ ഭരണകൂടത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും. അധിക ചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു.

Also Read: ഇനി അമേരിക്ക തലക്കുനിക്കില്ലെന്ന് ട്രംപ്, പ്രതിരോധ മന്ത്രിയായി പീറ്റ് ഹെഗ്സെത്ത്

അമേരിക്കൻ പ്രതിരോധ മന്ത്രിയായി മുൻ സൈനികനും, ഫോക്സ് ന്യൂസ് അവതാരകനുമായ പീറ്റ് ഹെഗ്സെത്തിനെയാണ് ട്രംപ് നിയമിച്ചത്. കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും അമേരിക്കൻ നയ വിശ്വാസിയുമാണ് പീറ്റ്. അമേരിക്കൻ ഉപരോധ സേനയുടെ തലപ്പത്ത് പീറ്റ് ഉള്ളപ്പോൾ ശത്രുക്കൾ ഭയക്കും, നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. അമേരിക്ക ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

സൂസി വിൽസിനെ ആണ് ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി ട്രംപ് നിയമിച്ചത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് ക്രിസ്തി നോയമിനെയാണ്.മൈക് വാൾട്സ് ആണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ്. ജോൺ റാറ്റ്ക്ലിഫ് ആണ് സി.ഐ.എ മേധാവി. ബിൽ മക്ഗിൻലിയെ വൈറ്റ്ഹൗസ് കോൺസുൽ ആയും ട്രംപ് നിയമിച്ചു.

Top