വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കേ വോട്ടു ചോർച്ചകളും പ്രചാരണവും പൊടിപൊടിക്കുകയാണ്. ഇതിനിടെ അതിനിടെ, ട്രംപിന്റെ പ്രചാരണത്തിന് ഏറ്റവും വലിയ തുക നൽകിയത് ടെക് ഭീമൻ ഇലോൺ മസ്കാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
മസ്കിനു പുറമെ, ജൂത വ്യവസായി മിറിയം അഡെൽസൺ, ഷിപ്പിങ് കമ്പനി ഉടമ ഡിക് ഉയിഹ്ലീൻ എന്നിവർ ചേർന്ന് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 22 കോടി ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിനായി മുടക്കിയത്. ലോകത്തെ അതിസമ്പന്നനും ടെസ്ല, എക്സ് കമ്പനികളുടെ മേധാവിയുമായ മസ്ക് 7.5 കോടി ഡോളറാണ് നൽകിയത്.