ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ട് ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ്. ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. അടുത്തയാഴ്ചയോടെ റോക്കറ്റിന്റെ വിക്ഷേപണമുണ്ടാവും. സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാവും വിക്ഷേപണം.
Also Read: പതിനേഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്
4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-20 സാറ്റലൈറ്റ്. ഇന്ത്യയുടെ സ്വന്തം റോക്കറ്റിന് ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഐ.എസ്.ആർ.ഒ സ്‌പേസ് എക്സിന്റെ സഹായം തേടിയത്. യു.എസിലെ കേപ്പ് കാൻവറെല്ലിൽ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക. 14 വർഷമായിരിക്കും സാറ്റലൈറ്റിന്റെ കാലാവധി.
മസ്കും ഐ.എസ്.ആർ.ഒയും തമ്മിലുള്ള കരാറിലൂടെ ട്രംപുമായും ബഹിരാകാശ ഏജൻസി നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാം വരവിൽ ഇലോൺ മസ്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.