CMDRF

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല; പി എം എ സലാം

മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല; പി എം എ സലാം
മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല; പി എം എ സലാം

പത്തനംതിട്ട: മുസ്ലിം ലീഗിലേക്ക് പുതുതായി ആരെയും എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് പി എം എ സലാം മറുപടി പറഞ്ഞത്.

മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ തെറ്റില്ലെന്നും പി എം എ സലാം കൂട്ടിച്ചേർത്തു .

Top