CMDRF

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദലിത് ലീഗ് സംസ്ഥാന ജന. സെക്രട്ടറിയുമായ എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം.

നിലവില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബറായ അദ്ദേഹം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി അംഗം, ഖാദി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്.

മൃതദേഹം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്‌റസയില്‍ പൊതു ദര്‍ശനം. ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പന്‍ചിന കുടുംബ ശ്മാശനത്തില്‍ സംസ്‌കാരം.

ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

Top