CMDRF

കര്‍ണാടകയിലെപ്പോലെ ഹരിയാനയില്‍ മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ

കര്‍ണാടകയിലെപ്പോലെ ഹരിയാനയില്‍ മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ
കര്‍ണാടകയിലെപ്പോലെ ഹരിയാനയില്‍ മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ

ദില്ലി: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെപ്പോലെ ഹരിയാനയില്‍ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും തട്ടിയെടുത്ത സംവരണമാണ് കോണ്‍ഗ്രസ് കര്‍ണാടകയിലെ മുസ്ലിംകള്‍ക്ക് നല്‍കിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കര്‍ണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പുന:സ്ഥാപിക്കുകയായിരുന്നു.

മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ അന്ന് പ്രതികരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുത്. കര്‍ണാടക സര്‍ക്കാര്‍ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങള്‍ അത് ചെയ്തു. ഒരു വര്‍ഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Top