ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്

ഒരു ചോദ്യം ചെയ്യലിന് ഇടവരുത്താതെ, സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്
ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്

കുവൈത്ത്‌സിറ്റി: വെള്ളിയാഴ്ച രാത്രിയില്‍ കുവൈറ്റിലെ മംഗഫ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങളാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കാലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെയും പിടികൂടി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

Also Read: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ ഇനി വലിയ ശിക്ഷ

മോട്ടർ സൈക്കിള്‍ കൃത്യമായ രേഖകളില്ലാതെ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ എല്ലാം അടച്ചാണ് പരിശോധന. ഒരു മാസത്തിലെറെയായി അധികൃതര്‍ നടത്തി വരുന്ന പരിശോധനയില്‍ ആയരിക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്. ഒരു ചോദ്യം ചെയ്യലിന് ഇടവരുത്താതെ, സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Top