CMDRF

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി
ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി

കൊച്ചി: റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്നം ഗൗരവകരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

Top