ഷാറൂഖ് ഖാനെ അറിയാത്തവർ വളരെ അപൂർവമായിരിക്കും അല്ലെ? ബോളിവുഡിലെ ഈ സൂപ്പർ താരം ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തിയിരിക്കുകയാണ്. എത്രകാലം അഭിനയം തുടരും എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
ജീവൻ പോകുന്നതുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏതെങ്കിലും സെറ്റിൽ, ആക്ഷനും കട്ടിനും ഇടയിൽ തനിക്ക് മരിക്കണം. സംവിധായകൻ കട്ട് പറഞ്ഞാൽ ഉണരരുത്. അങ്ങനെ ഒരു മരണമാണ് എന്റെ ആഗ്രഹം. അഭിനയത്തെ അത്രമാത്രം ഞാൻ സ്നേഹിക്കുന്നു.
Also Read: പോലീസ് പിടിക്കുമെന്ന് കേണപേക്ഷിച്ചിട്ടും പിന്മാറിയില്ല; സൽമാൻ ഖാനുമായുള്ള അനുഭവം പങ്കിട്ട് നടൻ
സ്നേഹവും കലയും ഒന്ന് തന്നെ
ഉറപ്പായും ഞാനൊരു ഗൗരവക്കാരനായ നടനല്ല. എന്റെ സന്തോഷങ്ങൾ അഭിനയത്തിലൂടെ ആഘോഷിക്കുന്നു. ഞാൻ സ്നേഹവും സന്തോഷവും പങ്കിടാൻ ഏറെ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ച് കല, പെയിൻ്റിങ്, പാട്ട്, സംഗീതം ഇവയെല്ലാം യാഥാർത്ഥ്യത്തിൽ ഒന്നാണ്. പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. എനിക്ക് നിങ്ങളെ രണ്ട് മിനിറ്റ് രസിപ്പിക്കാൻ കഴിയുമെങ്കിൽ, അത് സ്നേഹമാണ്.എനിക്ക് ഒരാളെ 50 വർഷം സ്നേഹിക്കാൻ കഴിയുമെങ്കിൽ, അതാണ് വിനോദം. അതേസമയം എനിക്ക് ഒരാളെ 30 സെക്കൻഡ് രസിപ്പിക്കാൻ കഴിയുമെങ്കിൽ അത് സർഗ്ഗാത്മകമാണ്. ഈ സന്തോഷം പങ്കിടുന്നത് ഞാൻ ശരിക്കും വളരെയേറെ ആസ്വദിക്കുന്നുണ്ട്.
എങ്കിലും എല്ലാ മനുഷ്യരെയും പോലെ ചില സമയത്ത് അതിന് എനിക്ക് സാധിക്കാതെ വരും. അത് എന്നെ വളരെ സങ്കടപ്പെടുത്താറുണ്ട്. അറിയില്ല, എന്തുകൊണ്ടാണ് ഞാൻ ആളുകളെ നിരാശപ്പെടുത്തിയത്? എന്തുകൊണ്ടാണ് എനിക്ക് അതിന് സാധിക്കാത്തതെന്ന് ഞാൻ ആലോചിക്കും’- അഭിമുഖത്തിൽ ഷാറൂഖ് ഖാൻ ഇങ്ങനെ പറഞ്ഞു.