റിയാദിലെ ഇന്ത്യൻ എംബസി; ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ

യോഗ്യത തെളിയിക്കാനാവശ്യമായ എക്​സ്​പീര്യൻസ്​ സർട്ടിഫിക്കറ്റ്​ ഉണ്ടായിരിക്കണം. ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ദ്വീഭാഷിയായി പ്രവർത്തിക്കേണ്ടി വരും

റിയാദിലെ ഇന്ത്യൻ എംബസി; ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ
റിയാദിലെ ഇന്ത്യൻ എംബസി; ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ

റിയാദ്​: ക്ലർക്കി​ന്റെയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്ക് ഇന്ത്യൻ എംബസിയിൽ സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള ഇന്ത്യാക്കാരിൽ നിന്ന്​​ അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക്​

എഴുത്തുപരീക്ഷയുടെയും ടൈപ്പിങ്​ ടെസ്​റ്റി​ൻറയും ഇൻറർവ്യൂവി​െൻറയും അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. പ്രാഥമിക ശമ്പളം 4,000 സൗദി റിയാൽ. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ്​ അപേക്ഷിക്കേണ്ടത്​. നവംബർ 12നുള്ളിൽ അപേക്ഷിക്കണം​. ഓൺലൈൻ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്​സൈറ്റിൽ ലഭ്യമാണ്​.

അംഗീകൃത സർവകലാശാലയിൽനിന്ന്​ ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ്​ ക്ലർക്കിന്​ വേണ്ട അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷിൽ​ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയിൽ പ്രവർത്തന പരിജ്ഞാനം എന്നീ യോഗ്യതകളുമുള്ള 2024 ഒക്​ടോബർ ഒന്നിന്​ 35 വയസ്​ കടക്കാത്തവർക്ക്​​ ഈ തസ്​തികയിലേക്ക്​​ അപേക്ഷിക്കാം.

Also Read : 2025 ജെ.​ഇ.​ഇ മെ​യി​ൻ: ആ​ദ്യ സെഷൻ ജ​നു​വ​രി 22 മുതൽ 31 വ​രെ

ജൂനിയർ ട്രാൻസലേറ്റർ

പ്രാഥമിക ശമ്പളം 7,200 സൗദി റിയാൽ. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ്​ അപേക്ഷിക്കേണ്ടത്​. നവംബർ 10നുള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്​സൈറ്റിൽ ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾക്ക്​ www.eoiriyadh.gov.in സന്ദർശിക്കാം.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന്​ നിർബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടു കൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ്​ ജൂനിയർ ട്രാൻസിലേറ്റർ (വിവർത്തകന്​) വേണ്ട അടിസ്ഥാന യോഗ്യത. അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം, ഇംഗ്ലീഷ്​, അറബി ഭാഷകളിൽ എഴുതാനും സംസാരിക്കാനുള്ള കഴിവ്​ എന്നിവയും ​ഉണ്ടായിരിക്കണം. ഇംഗ്ലീഷ്-അറബിക് വിവർത്തകൻ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം വളരെ അഭികാമ്യം.

Also Read : അറിയാം സർവകലാശാല വാർത്തകൾ

ഇത്​ തെളിയിക്കാനാവശ്യമായ എക്​സ്​പീര്യൻസ്​ സർട്ടിഫിക്കറ്റ്​ ഉണ്ടായിരക്കണം. ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ദ്വീഭാഷിയായി പ്രവർത്തിക്കേണ്ടി വരും. ഉയർന്ന പ്രായപരിധി 2024 ഒക്​ടോബർ ഒന്നിന്​ 45 വയസ്സിൽ താഴെയായിരിക്കണം. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ്​ ടെസ്​റ്റി​െൻറയും ഇൻറർവ്യൂവി​െൻറയും അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​.

Top