CMDRF

ഇന്ത്യന്‍ ഒളിംപ്യനുമായി സംസാരിക്കണം: പാരിസിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍

ഇന്ത്യന്‍ ഒളിംപ്യനുമായി സംസാരിക്കണം: പാരിസിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍
ഇന്ത്യന്‍ ഒളിംപ്യനുമായി സംസാരിക്കണം: പാരിസിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍

പാരിസ് ഒളിംപിക്‌സ് വേദിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയായിരുന്നു. അവിടെ ശിവം ശര്‍മ്മയെന്ന ഇന്ത്യന്‍ സ്വദേശി രാജ്യത്തിന്റെ കായികതാരങ്ങളെ കാത്തുനില്‍ക്കുകയാണ്. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് കൈവശമുണ്ട്. എന്നാല്‍ ശിവം ശര്‍മ്മ മറ്റ് ഇന്ത്യക്കാരെപ്പോലെ തന്നെ ഒരു കടുത്ത ക്രിക്കറ്റ് ആരാധകനാണ്.

രണ്ട് വര്‍ഷമായി ശിവം പാരിസിലുണ്ട്. ഒളിംപിക്‌സിനെക്കുറിച്ചുള്ള സംസാരം അപ്പോള്‍ മുതല്‍ ഇവിടെ കേള്‍ക്കുന്നു. ഇപ്പോള്‍ പാരിസില്‍ ഒളിംപിക്‌സ് നടക്കുന്നു. ഈ വലിയ കായിക ഉത്സവം പൂര്‍ണമായി അനുഭവിക്കാന്‍ കഴിയണമെന്ന ആഗ്രഹത്തിലാണ് ശിവം. എഞ്ചനീയറിംഗ് ബിരുദധാരിയായ ശിവം സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇന്ത്യന്‍ ഗായകന്‍ ഷാന്‍ റഹ്‌മാന്റെ പാട്ട് കേള്‍ക്കാന്‍ ഒളിംപിക്‌സ് ഉദ്ഘാടന വേദിയിലേക്ക് ശിവം എത്തിച്ചേര്‍ന്നു. ഉദ്ഘാടന ദിവസത്തെ കനത്ത മഴ അയാളുടെ ആഗ്രഹത്തിന് മുന്നില്‍ തടസമായില്ല.

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഒരു താരവുമായി സംസാരിക്കണമെന്നാണ് ശിവം ശര്‍മ്മയുടെ ഒരു ആഗ്രഹം. ഇക്കാര്യം തുറന്നുപറയുമ്പോള്‍ ശിവം മറ്റൊരു തിരുത്തല്‍ വരുത്തി. മെഡല്‍ നേടിയാലും ഇല്ലെങ്കിലും ഒരു താരവുമായി സംസാരിക്കണം. അതാണ് ശിവം ശര്‍മ്മയുടെ ഇപ്പോഴത്തെ ആഗ്രഹം. ഒരു താരം അതിന് തയ്യാറായാല്‍ പാരിസിലെ ഇന്ത്യന്‍ ഹൗസിന് മുമ്പിലേക്ക് താന്‍ ആവേശത്തോടെ എത്തിച്ചേരുമെന്ന് പറയുകയാണ് ശിവം ശര്‍മ്മ.

Top