ദേശീയ വസ്ത്രം ധരിക്കണം, സൗന്ദര്യവർധക വസ്തുക്കൾ പാടില്ല; വിദ്യാർഥികൾക്ക് നിർദേശവുമായി ജിദ്ദ യൂണിവേഴ്സിറ്റി

ദേശീയ വസ്ത്രം ധരിക്കണം, സൗന്ദര്യവർധക വസ്തുക്കൾ പാടില്ല; വിദ്യാർഥികൾക്ക് നിർദേശവുമായി ജിദ്ദ യൂണിവേഴ്സിറ്റി
ദേശീയ വസ്ത്രം ധരിക്കണം, സൗന്ദര്യവർധക വസ്തുക്കൾ പാടില്ല; വിദ്യാർഥികൾക്ക് നിർദേശവുമായി ജിദ്ദ യൂണിവേഴ്സിറ്റി

ജിദ്ദ: പുതിയ അധ്യയന വർഷത്തിൽ ക്യാംപസിലേക്ക് എത്തുന്ന സൗദി സ്വദേശികളായ വിദ്യാർഥികളോട് ദേശീയ വസ്ത്രം ധരിച്ചു മാത്രമേ പഠനത്തിന് എത്താവൂ എന്ന് ജിദ്ദ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. ദേശീയതയെ സംരക്ഷിക്കുന്നതിനും ഔദ്യോഗിക നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ അഭ്യർഥനയെന്ന് യൂണിവേഴ്സിറ്റിയുടെ എക്സ് പ്ലാറ്റ്ഫോമിലെ പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർഥിനികൾ അബായയും ശിരോവസ്ത്രവും ധരിക്കണമെന്നും, സൗദി ആൺകുട്ടികൾ സൗദിയുടെ ഔദ്യോഗിക ദേശീയ വസ്ത്രം ഷെമാഗ്, തോബ് എന്നിവ ധരിക്കാനും സർവ്വകലാശാലയുടെ അഭ്യർത്ഥനയിൽ വ്യക്തമാക്കി.വിദ്യാർഥിനികൾ മാന്യമായ വസ്ത്ര ധാരണത്തോടൊപ്പം സൗന്ദര്യവർധക വസ്തുക്കൾ അമിതമായി ഉപയോഗിച്ചു കോളജിലേക്ക് വരാൻ പാടില്ലെന്നും, ക്ലാസ് റൂമുകളിലും സർവ്വകലാശാലയുടെ പരിപാടികളിലും ആസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിലും ശാഖകളിലുമൊക്കെ ഈ നിർദ്ദേശം പാലിക്കണമെന്നും യൂണിവേഴ്സിറ്റി വിദ്യാർഥി സമൂഹത്തോട് ആഹ്വാനം ചെയ്തു.

സർക്കുലർ അനുസരിക്കാത്ത ആൺകുട്ടികളെയും വനിതകളെയും സർവകലാശാല ക്യാംപസിലും ക്ലാസ് മുറികളിലും സർവ്വകലാശാലയിലെ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമെന്നും സർവകലാശാലയുടെ വിവിധ വകുപ്പുകളും വിഭാഗങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്നതല്ലെന്നും സർവകലാശാല സ്ഥിരീകരിച്ചു.

Top