ബെംഗളൂരു: ശീതളപാനീയരംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ശ്രീലങ്കന്‍ മുന്‍ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍. ബെംഗളൂരുവിലെ ചാമരാജനഗറിലാണ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്.
വ്യവസായ മന്ത്രി എം.ബി. പാട്ടില്‍ മുത്തയ്യ മുരളീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് നിക്ഷേപം സംബന്ധിച്ച് ധാരണയിലെത്തിയത്. തുടക്കത്തില്‍ 230 കോടി രൂപ നിക്ഷേപിക്കും. പദ്ധതിക്കായി 46 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. ‘മുത്തയ്യ ബിവറേജസ്’ എന്ന ബ്രാന്‍ഡിലായിരിക്കും ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനം 2025 ജനുവരിയോടെ ആരംഭിക്കും.