മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

മൂവാറ്റുപുഴ : സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Also Read: അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പാെലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.

യുവതിക്കെതിരായ ആരോപണം ഇങ്ങനെ, ‘‘പത്ത് വര്‍ഷം മുന്‍പ് 2014ലാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് യുവതി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി‘‘.

Top