CMDRF

നവീന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് എം വി ഗോവിന്ദൻ

കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സത്യസന്ധമായ രീതിയിൽ തന്നെ നടക്കും.

നവീന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് എം വി ഗോവിന്ദൻ
നവീന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് എം വി ഗോവിന്ദൻ

പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി എം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കുടുംബത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണം തുടരുകയാണ്. പാർട്ടിക്ക് എന്നും ഒരേ നിലപാടാണ്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സത്യസന്ധമായ രീതിയിൽ തന്നെ നടക്കും. പി പി ദിവ്യയെ ഉടൻ തന്നെ പദവിയിൽ നിന്നും നീക്കി. നവീൻ ബാബുവിന്റെ മരണം ദുർഭാഗ്യകരമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Top