ബി ഗോപാലകൃഷ്ണന്റെ അപകീര്‍ത്തി കേസ്: എം.വി.ഗോവിന്ദന്‍ ജൂലൈ 2 ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജൂലൈ 2 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. ബി.ഗോപാലകൃഷ്ണന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ് നല്‍കിയതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേസ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തില്‍ എം.വി ഗോവിന്ദന് കോടതി അന്ത്യശാസനം നല്‍കുകയായിരുന്നെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍, സംഭവത്തില്‍ എംവി ഗോവിന്ദന്‍ മാപ്പ് പറയുന്നത് വരെ മുന്നോട്ട് പോകുമെന്നും പറഞ്ഞു.

Top