പാലക്കാട്: പിവി അന്‍വറിന്റെ പരിപാടിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആളുകളെ എണ്ണി പറയാം. നിലമ്പൂരില്‍ വന്നത് കൂടി പോയാല്‍ 30 പേരായിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവര്‍ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് എന്തായി?. പാലക്കാട് ആളെ എത്തിച്ചത് ഷൂട്ടിംഗിന് എന്ന പേരിലാണ്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വര്‍ഗീയ വാദികള്‍ ഒപ്പം ചേരുകയാണ്. കോണ്‍ഗ്രസ്സ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. പാലക്കാട് സിപിഎം മത്സരിക്കുന്നത് ഒന്നാം സ്ഥാനത്ത് എത്താനാണ്. ഇവിടെ ബിജെപിയെ തോല്‍പിക്കാന്‍ കഴിയണം. ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം. പ്രതിപക്ഷമൊക്കെ വെറുതെയാണ്. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു.
Also Read: മാധബി പുരി ബുച്ചിനെതിരായ മഹുവയുടെ പരാതി; വാദം കേൾക്കുന്നത് വൈകിപ്പിച്ചതായി പരാതി
കേരളത്തിലേത് ലോകത്തിലെ വലിയ വലതു പക്ഷ മാധ്യമ ശൃംഘലയാണ്. എന്റെ വിരോധം ഇവിടെയുള്ള പത്രപ്രവര്‍ത്തകരോട് അല്ല. തെറ്റു പറ്റിയാല്‍ തെറ്റെന്നു പറയില്ല. വാര്‍ത്തകള്‍ എന്നും ഇടതു പക്ഷത്തിനെതിരെയാണ്. മാധ്യമ വാര്‍ത്ത അനുസരിച്ചു ചിന്തകളില്‍ മാറ്റം വന്നാല്‍ പ്രശ്‌നമാണ്. അത് വേഗം അവസാനിക്കും എന്ന പ്രതീക്ഷ വേണ്ട. ഈ അജണ്ട തുടരും. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. ലൈഫ് മിഷനിലൂടെ എല്ലാവര്‍ക്കും വീട് എന്നത് ലോകത്ത് തന്നെ പുതിയ അനുഭവമാകുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.