കള്ളപ്പണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍

സിപിഐഎം- ബിജെപി ബന്ധം വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി

കള്ളപ്പണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍
കള്ളപ്പണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പാലക്കാട് കള്ളപ്പണ ആരോപണത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേക്കും തലയില്‍ തപ്പി നോക്കിയ കഥ പോലെയാണ് രാഹുലിന്റെ കാര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാത്രി താമസിക്കാത്ത മുറിയിലേക്ക് രാഹുല്‍ വസ്ത്രം നിറച്ച ബാഗുമായി വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

സിപിഐഎം- ബിജെപി ബന്ധം വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. . പാലക്കാട്ടെ ജനങ്ങളത് ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ഒന്നാമത്തെ ശത്രുവായി കാണുന്നത് ബിജെപിയെയാണ്. അതല്ലെന്ന് വരുത്തി തീർക്കാന്‍ ആരും പാടുപെടേണ്ട. ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ കള്ളപ്പണമൊഴുക്കുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Also Read: കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട് കണ്ടത്; വി.ഡി.സതീശന്‍

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ബന്ധമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നാലുകോടി രൂപ ഷാഫിക്ക് കിട്ടിയെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് ഒരക്ഷരംപോലും മിണ്ടിയില്ല. രാഹുലിന് ശുക്രദശയെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. കൂടോത്രത്തെക്കുറിച്ച് അദ്ദേഹത്തിനെ പോലെ മറ്റാര്‍ക്കും അറിയില്ലെന്നും എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

Top