മാത്യു കുഴല്‍നാടന്‍ നടത്തുന്നത് തരംതാണ ജാതിരാഷ്ട്രീയമെന്ന് എം.വി ഗോവിന്ദൻ

ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു

മാത്യു കുഴല്‍നാടന്‍ നടത്തുന്നത് തരംതാണ ജാതിരാഷ്ട്രീയമെന്ന് എം.വി ഗോവിന്ദൻ
മാത്യു കുഴല്‍നാടന്‍ നടത്തുന്നത് തരംതാണ ജാതിരാഷ്ട്രീയമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴ്ന്ന അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും എം വി ഗോവിന്ദൻ. ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ‘രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. രാധാകൃഷ്ണന്റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്‍നാടന്‍ എത്തിയത്. അത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഒരു മുഖമാണ്. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്.

Also Read:മാനന്തവാടിയിലും വഖഫ് നോട്ടീസ്

ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത്, സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി കെ.രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണ്. അങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു നേതാവാണ് രാധാകൃഷ്ണന്‍. ഇതിനു മുമ്പ് യുഡിഎഫിന്റെ സര്‍ക്കാരുണ്ടായിരുന്ന സമയം പട്ടികജാതി മന്ത്രിയുണ്ടായിരുന്നോ. എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമാണ് നടത്തിയത്. ജാതിയുടെ പ്രയോഗമാണത്. തരംതാണ ഏര്‍പ്പാടാണത്. കുഴല്‍നാടന്‍ നിലയും വിലയുമുള്ള എം.എല്‍.എ. ആണെന്നാണ് ധരിച്ചുവെച്ചിരുന്നത്. അദ്ദേഹത്തിന് ഒരു നിലയും വിലയുമില്ലാത്ത രീതിയില്‍ ജാതിരാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്’. നാലു വോട്ട് കിട്ടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Top