കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെടി ജലീലിന്റെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റുണ്ടെന്ന പിവി അന്‍വറിന്റെ പരാമര്‍ശം എംവി ഗോവിന്ദന്‍ തള്ളിക്കളഞ്ഞു. ശുദ്ധ അസംബന്ധമാണിതെന്നായിരുന്നു പ്രതികരണം. ശുദ്ധ അസംബന്ധങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.