CMDRF

അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചന, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം; എംവി ഗോവിന്ദന്‍

അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചന, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം; എംവി ഗോവിന്ദന്‍
അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചന, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം; എംവി ഗോവിന്ദന്‍

കണ്ണൂര്‍: പയ്യാമ്പലത്ത് മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും എംവി ഗോവിന്ദന്‍. പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. പയ്യാമ്പലത്ത് സംഭവം നടന്നയിടത്ത് എംവി ഗോവിന്ദനെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു.

അതേസമയം അതിക്രമം നടന്ന സ്മൃതികുടീരങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദര്‍ശനം നടത്തി. നടന്നത് നീചമായ അതിക്രമമെന്നും, ഗൂഢാലോചന കൃത്യമായി കണ്ടുപിടിക്കണം, പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല.

Top