പാർട്ടി -സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുത്; എംവി ഗോവിന്ദൻ

പാർട്ടി -സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുത്; എംവി ഗോവിന്ദൻ
പാർട്ടി -സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുത്; എംവി ഗോവിന്ദൻ

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പിവി അൻവര്‍ നടത്തിയ ഗുരുതര ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാര്‍ട്ടി ശത്രുവായി അൻവര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും. പാർട്ടി -സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുത്.

പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവര്‍ ഉന്നയിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും. ഇടത് പക്ഷ നിലപാടിൽ നിന്നും മാറുന്ന നിലപാട് ആണ് അൻവറിന്‍റേത്. അൻവറിന്റെ ആരോപണത്തിൽ ഒരു ഗുരുതരവും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്‍റെ പ്രതികരണം മാറുകയാണ്. അങ്ങനെ മാറരുത് എന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. ഇന്നത്തെ അൻവറിന്‍റെ പ്രതികരണം എൽഡിഎഫ് നിലപാടുകളിൽ നിന്ന് മാറുന്ന തരത്തിലുള്ളതാണ്. അൻവറിന്‍റെ വാർത്ത സമ്മേളനം പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Top