തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിയമപരമായ കാര്യങ്ങള്‍ വിട്ട് പാര്‍ട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന് പറഞ്ഞു. ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. നിയമപരമായല്ലാത്ത എല്ലാം നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
14 ജില്ലയിലെിയും സംസ്ഥാന കമ്മിറ്റിയിലെയും കണക്ക് കൊടുത്തതാണ്. വിഷയത്തില്‍ നിയമപരമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും അതില്‍ സംശയം വേണ്ട എന്ന് എംവി ഗോവിന്ദന് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ നിയമാനനുസൃതമാണെന്നും എല്ലാ ഇടപാടുകളും സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.