CMDRF

എസ്എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

എസ്എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍
എസ്എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

കൊല്ലം: ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദക്ഷിണ മേഖല റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കും വിമര്‍ശനം. എസ്എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വൈകിയത് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുകയും ഇത് സിപിഎമ്മിന് തിരിച്ചടിയാവുകയും ചെയ്തു. സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാന്‍ താഴെ തട്ടിലുള്ള സിപിഎം നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിലയിരുത്തി.

സംഘപരിവാറിന്റെ എസ്എന്‍ഡിപി നുഴഞ്ഞുകയറ്റത്തിലും എംവി ഗോവിന്ദന്റെ വിമര്‍ശനമുണ്ടായി. എസ്എന്‍ഡിപി ശാഖ യോഗങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്നും എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികള്‍ രൂപവല്‍കരിക്കുന്ന സ്ഥിതിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. നവോഥാന പ്രസ്ഥാനമായ എസ്എന്‍ഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും എസ്എന്‍ഡിപിയിലെ സംഘപരിവാര്‍ നുഴഞ്ഞുകയറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Top