CMDRF

എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തില്‍ വ്യക്തത വരുത്താതെയാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്; എംവി ഗോവിന്ദന്‍

എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തില്‍ വ്യക്തത വരുത്താതെയാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്; എംവി ഗോവിന്ദന്‍
എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തില്‍ വ്യക്തത വരുത്താതെയാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തില്‍ വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയത്തിന്റെ അളവ് കുറയ്ക്കാനാണ് കോണ്‍ഗ്രസ് തീവ്രവാദ ശക്തികളുമായി ചേരുന്നതെന്ന് സിപിഐഎം ഇന്നലെ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

വളരെ ആസൂത്രിതമായി നടന്ന നീക്കമായിരുന്നു എസ്ഡിപിഐ യുഡിഎഫ് ബന്ധം. സിപിഐഎം എസ്ഡിപിഐ ചര്‍ച്ച നടന്നിട്ടില്ല. സിപിഐഎമ്മിന് എസ്ഡിപിഐ ബന്ധമില്ല. ചില മാധ്യമങ്ങള്‍ വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പിഡിപി വര്‍ഗീയ സംഘടനയല്ല. സിപിഐഎമ്മിന് പിഡിപി പിന്തുണ അറിയിക്കുമ്പോള്‍ പ്രതികരിക്കാം. പാനൂരിലെ സ്‌ഫോടനത്തിനു പിന്നില്‍ സിപിഐഎം പ്രവര്‍ത്തകനല്ല. പാര്‍ട്ടി മുന്‍പേ ഇത് തള്ളിപ്പറഞ്ഞതാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമികളുടെ വോട്ട് സംബന്ധിച്ചും അങ്ങിനെ ഒരു വിഷയം വരുമ്പോള്‍ പ്രതികരിക്കാം.

നിങ്ങളുട വോട്ട് വേണ്ട എന്ന് ഒന്നാമത്തെ ശ്വാസത്തില്‍ പറയുന്നു. രണ്ടാമത്തെ ശ്വാസത്തില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറയുന്നു. ആസൂത്രിതമായാണ് എസ്ഡിപിഐയുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സിഎഎയെപ്പറ്റി പരാമര്‍ശം ഇല്ല. ഇതോടെ സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റോറി കലാമൂല്യമോ സാമൂഹ്യ ദര്‍ശനമോ ഇല്ലാത്ത സിനിമയാണ്. മുസ്ലിം, കേരള, കമ്മ്യൂണിസ്റ്റ് വിരുദ്ധത കുത്തിനിറച്ച സിനിമ. ദൂരദര്‍ശന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ബിജെപിക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍. ജനങ്ങള്‍ തിരസ്‌കരിച്ച ചിത്രമാണ് ഇത്.

Top