കണ്ണൂർ: നിലമ്പൂർ എം എൽ എ പി വി അൻവറിന് കണ്ണൂരിൽ നിന്നും ആരുടെയും പിന്തുണയില്ലെന്ന് എം വി ജയരാജൻ. കണ്ണൂരിലെ ഒരു നേതാവോ അണിയൊ അൻവറിനൊപ്പമില്ല. കണ്ണൂരിലെ പാർട്ടിയെ സംശയത്തിൽ നിർത്താൻ അൻവറിന് സാധിക്കില്ല. വിശ്വസിക്കാൻ സാധിക്കാത്ത വ്യാജ അവകാശവാദമെന്ന് എം വി ജയരാജൻ പറഞ്ഞു.
അതേസമയം ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങിയാൽ അതിനെ വക വെച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങൾ പുത്തൻ വീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ട് വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഇ പത്മാക്ഷൻ പറഞ്ഞു.