ന്യൂഡല്‍ഹി: ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്.) പുതിയ പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഐ.എന്‍.എസ്സിന്റെ 85-ാമത് വാര്‍ഷിക യോഗമാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി.
ALSO READ: നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
രാകേഷ് ശര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. ഐ.എന്‍.എസ്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റായി നിലവില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു എം.വി ശ്രേയാംസ്കുമാര്‍. മലയാളത്തിലെ പ്രമുഖ പത്രത്തിൽ നിന്ന് ഐ.എൻ.എസ്. തലപ്പത്തെത്തുന്ന നാലാമത്തെയാളാണ് അദ്ദേഹം.