‘എന്റെ കരളാ’… കരളിന്റെ ആരോഗ്യത്തെ ബാധിക്കാതെ നോക്കാം

ശരീരത്തിലെ വിഷാംശം ഇല്ലാതാകുന്നതിൽ കരൾ വലിയ പങ്കാണ് വഹിക്കുന്നത്.

‘എന്റെ കരളാ’… കരളിന്റെ ആരോഗ്യത്തെ ബാധിക്കാതെ നോക്കാം
‘എന്റെ കരളാ’… കരളിന്റെ ആരോഗ്യത്തെ ബാധിക്കാതെ നോക്കാം

രളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് അനാരോഗ്യപരമായിട്ടുള്ള ഭക്ഷണ ശീലങ്ങൾ. ശരീരത്തിലെ വിഷാംശം ഇല്ലാതാകുന്നതിൽ കരൾ വലിയ പങ്കാണ് വഹിക്കുന്നത്. അത്തരത്തിൽ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന നാല്‌ തരം ഭക്ഷണത്തെ പറ്റി അറിഞ്ഞാലോ..

തെറ്റായ ഭക്ഷണ ക്രമം

കരളിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്ന ഒന്നാണ് തെറ്റായ ഭക്ഷണ ക്രമം. ഇത് ഫാറ്റി ലിവർ , ലിവെർസിറോസിസ് തുടങ്ങിയവയിലേക്കും നയിച്ചേക്കാം.

സോഡാ, എനർജി ഡ്രിങ്കുകൾ

പഞ്ചസാര അടങ്ങിയ സോഡാ, എനർജി ഡ്രിങ്കുകൾ പോലുള്ള പാനീയങ്ങൾ കരളിന്റെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. കാരണം ഇവ നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD) രോഗത്തിലേക്ക് നമ്മെ നയിക്കുന്നു.

Also Read: മുഖം സുന്ദരമാകേണ്ടേ? അറിയാം ആപ്പിൾ ഫേസ്‌പാക്കിനെ പറ്റി

പ്രൊസസ്ഡ് മീറ്റ്

സോസേജുകളും ഹോട്ട്‌ഡോഗുകളും പോലെയുള്ള സംസ്കരിച്ച മാംസങ്ങളിൽ പൂരിത കൊഴുപ്പുകളും സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ദോഷകരമായി ബാധിക്കും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

കൊഴുപ്പുള്ളതും അതേസമയം വറുത്തതുമായ ഭക്ഷണങ്ങൾ പ്രധാനമായും പൂരിതവും ട്രാൻസ്‌ ഫാറ്റും കൂടുതൽ ഉള്ളവയാണ്. ഇത്തരത്തിൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഭക്ഷണൾ കരളിനെ തകരാറിലാക്കുന്നു.

Also Read: സ്തനാർബുദത്തെ സൂക്ഷിക്കണം! അറിയണം ഈ ലക്ഷണങ്ങൾ

മദ്യം

അമിതമായി മദ്യം കഴിക്കുമ്പോൾ ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം.

Top