വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കഴി‍ഞ്ഞ ​ദിവസം ഇവരെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

വയനാട്: വയനാട് തേറ്റമലയിലാണ് സംഭവം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയയെ ഇന്നലെയാണ് വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞാമിയയെ കണ്ടെത്തിയത്. കഴി‍ഞ്ഞ ​ദിവസം ഇവരെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. വീടിന് അരകിലോമീറ്ററോളം ദുരെയുളള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈ കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ്.

Also read: കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തേറ്റമലയിലെ മകളുടെ വീട്ടിലാണ് കുഞ്ഞാമി താമസിക്കുന്നത്. മകളുടെ കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Top