തിരുവനന്തപുരം: മുതിർന്ന ഉദ്യോഗസ്ഥൻ എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ സഹിതം വിമർശനങ്ങളുന്നയിച്ച എന്‍ പ്രാശാന്ത് ഐ.എ.എസ് വീണ്ടും പരിഹാസവുമായി എത്തിയിരിക്കുകയാണ്. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’ എന്ന ലൂസിഫര്‍ സിനിമയിലെ ഡയലോഗിലൂടെയാണ് ഇത്തവണ ആക്ഷേപം. കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്.
മേലുദ്യോഗസ്ഥനെതിരെ വിമർശനമുന്നയിച്ചതിൽ പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റ്. ”ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! എന്നാണ് കുറിപ്പിലുള്ളത്”.
പ്രശാന്തിന്റെ പോസ്റ്റിന്റെ പൂർണരൂപം