CMDRF

നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു

നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു
നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു

ടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്. നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യ മറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

Top