നായബ് സിങ് സൈനി അധികാരമേറ്റു

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മോഹൻ യാദവ്, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.

നായബ് സിങ് സൈനി അധികാരമേറ്റു
നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ്: മുഖ്യമന്ത്രിയായി നായബ് സിങ് സൈനി ഹരിയാനയിൽ അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു.

13 പേർ മന്ത്രിമാരായി ചടങ്ങിൽ സത്യപ്രതിഞ്ജ ചെയ്തു. അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിങ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, ശ്രുതി ചൗധരി, ആരതി സിങ് റാവു തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൽപ്പെടുന്നു. വാല്‍മീകി ജയന്തിയായതിനാലാണ് പതിനേഴാം തീയതി ബി.ജെ.പി സത്യപ്രതിജ്ഞക്കായി തെരഞ്ഞെടുത്തത്.

Also Read: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചു

അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മോഹൻ യാദവ്, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.

ബി.ജെ.പി ഹരിയാനയിൽ ഹാട്രിക് തികച്ചത് 48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ്. കോൺഗ്രസ് 37 സീറ്റുകളിൽ വിജയിച്ചു. ഹരിയാനയിൽ എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയത്. എന്നാൽ ഹരിയാനയിൽ അക്കൗണ്ട് തുറക്കാൻ ഇക്കുറിയും എ.എ.പിക്ക് സാധിച്ചില്ല.

Top