ആഭ്യന്തരം ആവശ്യപ്പെട്ട് നായിഡു; വഴങ്ങിയില്ലെങ്കില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കാന്‍ നീക്കം

ആഭ്യന്തരം ആവശ്യപ്പെട്ട് നായിഡു; വഴങ്ങിയില്ലെങ്കില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കാന്‍ നീക്കം
ആഭ്യന്തരം ആവശ്യപ്പെട്ട് നായിഡു; വഴങ്ങിയില്ലെങ്കില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കാന്‍ നീക്കം

ആരാണ് ഭരിക്കേണ്ടതെന്ന തീരുമാനമെടുക്കാനുള്ള സ്വാധീനത്തെ പ്രയാോജനപ്പെടുത്തി ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു. ആകെ ലഭിച്ച 16 സീറ്റുകളില്‍ ആഭ്യന്തര മന്ത്രിസ്ഥാനമാണ് ടിഡിപി ആവശ്യപ്പെടുന്നത്. വഴങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എം.പിമാരെ അടര്‍ത്താനും ആലോചനയുണ്ട്.
മൂന്നാമതും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കും.

അതേസമയം അജിത് പവാര്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ തിരിച്ചെത്തുമെന്ന് രോഹിത് പവാര്‍ എം.എല്‍.എ പറഞ്ഞു. 12 എംഎല്‍എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും രോഹിത് പവാര്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കണോ എന്ന കാര്യത്തില്‍ ഇന്ത്യ മുന്നണി ഇന്ന് തീരുമാനമെടുക്കും. വൈകീട്ട് ആറുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ത്യ നേതാക്കള്‍ യോഗം ചേരും. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കും.

Top